ഇന്ത്യയിൽ പ്രത്യേകിച്ച് , കേരളത്തിൽ പ്രമേഹരോഗികൾ അനുദിനം വർദ്ധിച്ചുവരികയാണ്. ജീവിതശൈലി രോഗമായാണ് പ്രമേഹത്തിനെ വിശേഷിപ്പിക്കാറ്. ജനിതകപരമായ കാരണങ്ങൾ കൊണ്ടും ഈ രോഗം പിടിപെടാം. പണ്ട് സമ്പന്നരുടെ രോഗമായി അറിയപ്പെടുന്ന പ്രമേഹം ഇന്ന് സാധാരണക്കാരനെയും പിടികൂടി കൊണ്ടിരിക്കുന്നു. കൊച്ചുകുട്ടി മുതൽ വൃദ്ധന്മാരെ വരെ ഈ രോഗം തന്റെ കൈപ്പിടിയിലൊതുക്കി കഴിഞ്ഞു.
Diabetes is a lifestyle disease. The number of diabetic patients are increasing day by day in India ,especially ,in Kerala.
ഇൻസുലിന്റെ അളവു കുറഞ്ഞ് രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്ന അവസ്ഥയാണ് പ്രമേഹം. കാഴ്ച നഷ്ടപ്പെടാനും അംഗവൈകല്യം സംഭവിക്കാനും വൃക്കകൾ തകരാറിലാവാനും ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുമൊക്കെ പ്രമേഹം കാരണമാകുന്നു. ആരോഗ്യരംഗത്ത് സൈലൻറ് കില്ലർ എന്നാണ് ഈ അസുഖം അറിയപ്പെടുന്നത് കാരണം രോഗി അറിയാതെ മെല്ലെ മെല്ലെ രോഗിയെ കൊല്ലുന്ന ഒരു രോഗമാണ് ഇത്. ഒരിക്കൽ ഈ രോഗം വന്നു കഴിഞ്ഞാൽ നിയന്ത്രിച്ച് കൊണ്ടുപോകാൻ മാത്രമേ കഴിയൂ . ചികിത്സിച്ചു പൂർണ്ണമായും സുഖപ്പെടുത്താൻ ആവാത്ത അസുഖമാണിത്.
The quantity of sugar in blood will be very high in diabetic patients. This condition causes many complicated diseases like heart attack, blindness, etc.
Diabetes is called silent killer. It cannot be cured completely.
മധുരം വളരെ ഇഷ്ടമുള്ള രോഗികൾ കൾ മധുരം തീരെ ഉപേക്ഷിക്കേണ്ടതായി വരുന്ന ഒരു ആരോഗ്യപ്രശ്നം ആണിത്.എന്നാൽ പഞ്ചസാര ഉപയോഗിക്കാതെ തന്നെ രോഗിക്ക് പഞ്ചസാരയുടെ 30 ഇരട്ടി മധുരമുള്ള മധുരതുളസി അഥവാ സ്റ്റീവിയ ഉപയോഗിച്ച് പ്രമേഹം നിയന്ത്രിക്കാം.
Stevia controls the blood sugar. It is sweeter than sugar. The leaves of stevia are boiled in water to make a drink for diabetic patients to control blood sugar, obesity, hypertension ,blood pressure etc.
പ്രമേഹരോഗികൾക്ക് ദോഷകരമാകുന്ന കലോറി തീരെ ഇല്ലാത്ത ഇലകളാണ് മധുരതുളസിയുടേത്. ഇതിന്റെ ഇലകൾ 7 മിനുട്ടോളം വെള്ളത്തിൽ തിളപ്പിച്ച് ദിവസത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം കുടിക്കാവുന്നതാണ്. രക്തത്തിൽ പഞ്ചസാരയുടെ അളവ് വളരെ കുറവുള്ള ആൾക്കാർ ഇത് ഉപയോഗിക്കരുത്.
Those who I have low blood sugar should not use this drink.
പ്രമേഹത്തിന് കാരണമാകുന്ന അമിതവണ്ണം കുറയ്ക്കുന്നതിനും മധുര തുളസിയില ഫലവത്താണ്. കൂടാതെ ഹൈപ്പർടെൻഷൻ രക്തസമ്മർദ്ദം എന്നിവ കുറയ്ക്കുന്നതിനും ഇത് സഹായിക്കും. ഒന്നോ രണ്ടോ ദിവസം ഉപയോഗിച്ചാൽ ഫലം കിട്ടില്ല , രണ്ടോ മൂന്നോ വർഷങ്ങൾ ഉപയോഗിക്കേണ്ടിവരും.
Continuous use of this drink is effective to control blood sugar.
മുറിവുകൾ പഴുക്കാതിരിക്കാനും മുഖക്കുരു വരാതിരിക്കാനും മുടികൊഴിച്ചിൽ ഇല്ലാതാക്കാനും ഔഷധമായി മധുര തുളസി ഉപയോഗിക്കുന്നു. മുടി കൊഴിച്ചിലിന് മധുര തുളസിയിലയുടെ നീര് ഷാമ്പുവിൽ കൂട്ടിച്ചേർത്താണ് ഉപയോഗിക്കേണ്ടത്. മുഖക്കുരുവിന് ഇല അരച്ച് കുഴമ്പുരൂപത്തിലാക്കി പുരട്ടണം.
Stevia is good medicine for hair fall and pimples on face. It has antifungal and antibacterial elements.
മെഡിക്കൽ ജേർണലുകളിൽ ഇതിന്റെ ഗുണങ്ങളെക്കുറിച്ച് എഴുതപ്പെട്ടിട്ടുണ്ട്. ബാക്ടീരിയ , ഫംഗസ് തുടങ്ങിയവയോടു പ്രതിരോധിക്കാൻ മധുരതുളസി കഴിയും. ഇതിന്റെ ഇല പിഴിഞ്ഞ നീര് മുറിവുകളിൽ പുരട്ടിയാൽ അവ ഉണങ്ങും. താരന്റെ ശല്യമുള്ളവര്‍ക്കും ഇത് ഉപയോഗിച്ച് താരനകറ്റാം.
It is also used to remove dandruff and infection on wounds.
കേരളത്തിലെ കാലാവസ്ഥ മധുര തുളസിയുടെ കൃഷിക്ക് അനുയോജ്യമാണ്. രണ്ടുമാസത്തിനുള്ളിൽ വിളവെടുക്കാൻ കഴിയും. വെള്ള പൂക്കൾ വിരിഞ്ഞു കഴിഞ്ഞാൽ ഇലകൾ പറിച്ചെടുത്ത് ഉണക്കണം. പിന്നീട് പൊടിച്ച് തേയിലപ്പൊടി പോലെ ഉപയോഗിക്കാവുന്നതാണ്. ഇവയുടെ തൈകൾ കാർഷിക സർവ്വകലാശാലകൾ പോലുള്ള കേന്ദ്രങ്ങളിൽ ലഭ്യമാണ്. വരുംവർഷങ്ങളിൽ പ്രമേഹരോഗികളുടെ എണ്ണത്തിൽ കാര്യമായ വർധനവ് ഉണ്ടാകും എന്നുള്ളത് തീർച്ചയാണ്. അതുകൊണ്ടുതന്നെ മധുര തുളസി ഇലയുടെ കൃഷി വലിയ ലാഭമാണ് ഭാവിയിൽ ഉണ്ടാക്കുക.
The climate of Kerala is conducive for the cultivation of stevia. The seedlings are available in agricultural universities and the centers of distribution of the like. It can be harvested in 2 months. After flowering leaves are taken to mills to make powder. The cultivation of this kind has a good scope for a country like India where diabetic patients are in thousands.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
മൊബൈൽ ഉണ്ടോ? സ്വയം മണ്ണ് പരിശോധിക്കാം വളം നിശ്ചയിക്കാം
ബയോബിൻ മാലിന്യനിർമാർജനത്തി നുള്ള നൂതന മാർഗ്ഗം
Share your comments