
കൃഷി എന്ന് കേട്ടാൽ എന്നാൽ മണ്ണ് ഒരുക്കലും വളം ചേർക്കലും കൃത്യമായ ജലസേചനവും തുടർന്ന് വിളവെടുപ്പ് വരെയുള്ള കായികാധ്വാനവുമോക്കെയാണ് നമ്മുടെ മനസ്സിൽ ഓടിയെത്തുക. ഇതൊക്കെ ബുദ്ധിമുട്ടായി കരുതുന്ന നിരവധി പേർ നമുക്ക് ചുറ്റും ഉണ്ട്. കൃഷി ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ ഇതൊക്കെ ഒഴിവാക്കി തന്നെ ചില കൃഷികളിൽ അത്തരക്കാർക്ക് ഒരു കൈ നോക്കാം. അതിൽ ഒന്നിനെ കുറിച്ച് നേരത്തെ തന്നെ പറഞ്ഞിരുന്നു , മൈക്രോ ഗ്രീൻസ് ഫാമിംഗ്. കുറഞ്ഞ കാലയളവിൽ , അതായത് , ഒരാഴ്ചയ്ക്കുള്ളിൽ വിളവെടുക്കാവുന്ന ഒരു കൃഷിരീതിയാണിത്. അതുപോലത്തെ എളുപ്പം ചെയ്യാവുന്ന മറ്റൊരു കൃഷിയെ കുറിച്ചാണ് ഈ ലേഖനത്തിൽ എഴുതുന്നത്. മുൻപ് പറഞ്ഞതുപോലെ മണ്ണിൻറെയോ വളം ചേർക്കലിന്റെയോ ആവശ്യമില്ലാത്ത കൂണ്കൃഷി ആണത്.
Mushroom - Microgreens
ഒരു ചെറിയ മുടക്കുമുതലിൽ , അതായത് ഏകദേശം പതിനായിരം രൂപ ചിലവാക്കിയാൽ, ആഴ്ചയിൽ 10000 രൂപ വരെ നേടാവുന്ന ഒരു വരുമാനം നേടാം. ഒരു ലക്ഷം രൂപ വരെ വരെ ധനസഹായം സർക്കാരിൽനിന്ന് പ്രോത്സാഹനമായി കൂണ്കൃഷി കർഷകർക്ക് ലഭിക്കുന്നുണ്ട്. ഹോർട്ടി കൾച്ചർ മിഷനാണ് ഈ സബ്സിഡി കർഷകർക്ക് കൊടുക്കുന്നത്.
Subsidy - horticulture - income - house wives

ഇതിൻറെ കൃഷി രീതിയെ കുറിച്ച് പറയുകയാണെങ്കിൽ ആദ്യമായി വളർത്താനുള്ള മാധ്യമത്തിന് കുറിച്ച് തന്നെ പറയാം.അറക്കപ്പൊടിയോ വൈക്കോലോ ഉപയോഗിക്കുകയാണ് ഉത്തമം. പോളിത്തീൻ ബാഗുകളിലാണ് തടം ഒരുക്കുന്നത്. 40 മിനുട്ടോളം ആവിയിൽ പുഴുങ്ങിയ വൈക്കോൽ അല്ലെങ്കിൽ അറക്കപ്പൊടി വെള്ളം വാർന്നു പോകാൻ ഏതെങ്കിലും പ്രതലത്തിൽ വിതറുക. ഈർപ്പം മാത്രമുള്ള ഈ മാധ്യമം പോളിത്തീൻ കവറുകളിൽ 2 ഇഞ്ച് കനത്തിൽ വിതറുക. അതിനുശേഷം അരിക് വശങ്ങളിൽ ഇതിൽ വിത്ത് നിക്ഷേപിക്കണം. ഇത് ബാഗിന്റ വലിപ്പമനുസരിച്ച് നാലോ അഞ്ചോ തവണ ആവർത്തിക്കുക. അതിനുശേഷം ബാഗ് കെട്ടിവയ്ക്കുക. ഒരു ആണി കൊണ്ട് ഓരോരോ ലയറിലും വായുസഞ്ചാരം ഉണ്ടാകാൻ വേണ്ടി ഇരുപതോളം സൂക്ഷിരങ്ങൾ ഇട്ടു വയ്ക്കണം. ഒരു തടം ഒരുക്കാൻ വിത്തും വൈക്കോലും കൂടി എഴുപതോളം രൂപ ചിലവ് വരും. അതിലെ വിളവെടുപ്പ് 300 രൂപയോളം വരും. എങ്ങനെയായാലും കുറഞ്ഞ ദിവസത്തിനുള്ളിൽ 200 പ്രതീക്ഷിക്കാം. അതും ആദ്യത്തെ 50 ദിവസത്തിനുള്ളിൽ.തുടർന്ന് 60 - 70 ദിവസത്തിൽ മൂന്നു തവണ വിളവെടുക്കാൻ കഴിയും.
Hay - cocopith - polythene - harvest

ഒരു തടത്തിന് മൂന്ന് കിലോ വൈക്കോൽ ആണ് ആവശ്യമായി വരുക. 300 ഗ്രാം വിത്തും വേണ്ടി വരും.മേൽപ്പറഞ്ഞ പ്രകാരം പത്തോ അമ്പതോ തടങ്ങൾ വീട്ടിനകത്തോ അല്ലെങ്കിൽ ഇതിനായി കെട്ടിയുണ്ടാക്കിയ പുറത്തെ ഷെഡ്ഡുകളിലോ എളുപ്പം നിർമ്മിക്കാവുന്നതാണ്. ഹൈടെക് രീതിയിലുള്ള കൃഷിക്ക് റെഡിമെയ്ഡ് കൂടുകൾ ഇന്ന് ലഭ്യമാണ്. സൂര്യപ്രകാശം കടക്കാത്ത എന്നാൽ വായുസഞ്ചാരമുള്ള ഉള്ള മുറികളാണ് കൂൺകൃഷിക്ക് വേണ്ടത്. ഉൽപ്പാദനത്തിനനുസരിച്ച് വേണ്ടരീതിയിൽ മാർക്കറ്റിംഗ് കൂടി ചെയ്താൽ കൂൺ കർഷകർക്ക് നല്ല വരുമാനം ഉറപ്പാണ്.
Hi- tech - marketing - terrace
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
ഹൃദയാരോഗ്യത്തിന് ഗ്രീൻ ടീ ശീലമാക്കൂ...
തേനീച്ച വളർത്തലിന് സൗജന്യനിരക്കിൽ ഉപകരണങ്ങൾ
മൊബൈൽ ഉണ്ടോ? സ്വയം മണ്ണ് പരിശോധിക്കാം വളം നിശ്ചയിക്കാം
ബയോബിൻ മാലിന്യനിർമാർജനത്തി നുള്ള നൂതന മാർഗ്ഗം
ഡ്രിപ്പ് ഇറിഗേഷൻ അഥവാ തുള്ളിനന
തെങ്ങ്കൃഷിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും
Share your comments