കേരളീയർ ആയതിൽ അഭിമാനിക്കുന്നവരാണ് നമ്മളെല്ലാം. കേരളത്തിൻറെതായ ഒരു സംസ്കാരം മറുനാട്ടിലായാലും വിദേശത്തായാലും നാമിന്നും സൂക്ഷിച്ചു പോരുന്നുമുണ്ട്. ഭക്ഷണരീതിയിലായാലും വസ്ത്രധാരണത്തിലായാലും ആരോഗ്യരംഗത്തായാലും മറ്റ് ഏതു രംഗത്തായാലും ഒരു 'കേരള ടച്ച്' നമുക്കെല്ലാവർക്കും അനുഭവപ്പെടാറുണ്ട്.കേരളം വിട്ട് പുറത്ത് താമസിക്കുന്ന മലയാളികൾക്ക് ഇത് നല്ലവണ്ണം അറിയാം.
എന്താണ് മലയാളിയുടെ മനസ്സിനെ കേരളത്തിനോട് ചേർത്തു പിടിക്കുന്നത് എന്ന് അന്വേഷിച്ചാൽ നാം എത്തിച്ചേരുന്നത് നമ്മൾ പിന്തുടർന്നുവന്ന മനോഹരമായ ഒരു ജീവിതരീതി ആണെന്ന് കാണാം. പ്രകൃതിയോട് വളരെ ഇണങ്ങിച്ചേർന്ന് ജീവിക്കുന്ന ഒരു ജനതയായിരുന്നു പണ്ടുകാലം മുതൽ കേരളത്തിലുള്ളത്.
കാർഷിക സംസ്കാരത്തിൽ ഊന്നിയ സംസ്കാരമാണ് കേരളത്തിൻറെത്. ഈ അടുത്ത കാലം വെച്ചാണ് കുറെ മാറ്റങ്ങൾ കേരളസമൂഹത്തിൽ പ്രകടമായത്. അത് നമ്മുടെ തനതായ സംസ്കാരത്തിൽ നിന്നും വിട്ടു ജീവിച്ചതിന്റെ ഫലമാണ് താനും. ആ തെറ്റിന്റെ തിക്തഫലങ്ങൾ ഇപ്പോൾ നാം അനുഭവിചു പോരുന്നുമുണ്ട്.ഇന്ന് പ്രമേഹം രക്തസമ്മർദ്ദം കൊളസ്ട്രോൾ എന്നീ ജീവിതശൈലിയുമായി ബന്ധപ്പെട്ട 'സമ്പന്നരുടെ രോഗങ്ങൾ' ഇന്ന് സാധാരണക്കാരനും അനുഭവിക്കുന്നു.
പാടത്ത് പണിയെടുത്തും തൊടിയിൽ കൃഷിചെയ്തും ജീവിക്കാനുള്ള വക കണ്ടെത്തുന്നതിനോടൊപ്പം ആരോഗ്യമുള്ള ഒരു ശരീരവും മനസ്സും മലയാളിക്ക് ഉണ്ടായിരുന്നു. പോഷകസമ്പന്നമായ സാമ്പാറും അവിയലും ഇലക്കറികളുമൊക്കെ അടങ്ങിയ ഒരു ഭക്ഷണ രീതിയും മലയാളിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ വലിയൊരു പങ്കാണ് വഹിച്ചിരുന്നത്. പഴങ്കഞ്ഞിയും പാൽകഞ്ഞിയും പതിവാക്കിയ തലമുറകൾ ആയിരുന്നു നമുക്കു മുൻപ്
ഉണ്ടായിരുന്നത്.പല്ലുകൾ പോയി കുനിഞ്ഞു നടന്നിരുന്ന അപ്പൂപ്പന്മാരും അമ്മൂമ്മമാരും എല്ലാ വീടുകളിലും കാണുമായിരുന്നു.അതെല്ലാം അന്നത്തെ പോഷകസമൃദ്ധമായ ആഹാരരീതിയും വേണ്ടുവോളം വ്യായാമം കിട്ടുന്ന വീട്ടു പണികളും കൊണ്ടായിരുന്നു.
കർക്കിടമാസത്തിലെ ഔഷധ കഞ്ഞി കുടിക്കലും പത്തിലക്കറി കൂട്ടലും സുഖചികിത്സയുമൊക്കെ കേരളത്തനിമ ലോകമെങ്ങും അറിയാൻ കാരണമായിട്ടുണ്ട്. വിദേശത്തുനിന്ന് പോലും ആയുർവേദചികിത്സക്കുവേണ്ടി വിദേശികൾ കേരളത്തിലേക്ക് എല്ലാ കൊല്ലവും ഒഴുകാറുണ്ട്. എന്നാൽ പ്രബുദ്ധരെന്ന് കരുതുന്ന കേരളീയർ 'മുറ്റത്തെ മുല്ല'യുടെ മണം തിരിച്ചറിയാത്ത പ്രശ്നം ഇപ്പോഴുമുണ്ട്.
ഭക്ഷണത്തേക്കാൾ കൂടുതൽ മരുന്നുകഴിക്കുന്ന മലയാളി അലോപ്പതിയുടെ പിറകെയാണ്. അമൂല്യമായ ആയുർവേദത്തിൻറെ ഗുണങ്ങൾ ഒന്നും തന്നെ മലയാളിയെ ഇപ്പോഴും ആകർഷിക്കുന്നില്ല. ജീവിതശൈലി രോഗങ്ങൾ കൊണ്ട് ഉഴലുമ്പോൾ പോലും നമ്മുടെ തൊടിയിൽ വളരുന്ന ഔഷധ ഗുണമുള്ള ചെടികൾ നാം തിരിച്ചറിയാതെ പോകുന്നു.
പണ്ടൊക്കെ തുളസിയിലയും കൂവളയിലയും നമ്മുടെ നിത്യജീവിതത്തിൻറെ ഭാഗമായിരുന്നു . ഈ ഇലകളിട്ട് വെള്ളം വെറും വയറ്റിൽ സേവിചിട്ടാണ് നമ്മൾ പ്രാതൽ പോലും കഴിച്ചിരുന്നത്. ഈ രണ്ടു ചെടികളും ഇല്ലാത്ത വീടുകളും അപൂർവ്വമായിരുന്നു. ഇവയുടെ ഔഷധഗുണങ്ങൾ തിരിച്ചറിഞ്ഞ് നമ്മുടെ പൂർവികർ നമ്മുടെ ആരാധനാക്രമങ്ങളുമായി ബോധപൂർവ്വം ഇവയെ ബന്ധപ്പെടുത്തിയിരിന്നു.
ഇന്ന് കൂവളത്തിൻറെ കാര്യം പരിശോധിക്കാം.പ്രമേഹത്തിന് കൺകണ്ട ഔഷധം ആയിട്ടാണ് ആയുർവേദം കൂവളത്തെ കുറിച്ച് പറയുന്നത്. കൂവളത്തിൻറെ ഇലയും വേരും ഫലവും ഔഷധഗുണങ്ങൾ നിറഞ്ഞതാണ്. 5 ഇലകൾ വെറുംവയറ്റിൽ എന്നും രാവിലെ കഴിക്കുകയാണെങ്കിൽ അത് പാൻക്രിയാസിന്റേ പ്രവർത്തനത്തെ ത്വരിതപ്പെടുത്തി ശരീരത്തിനുവേണ്ട ഇൻസുലിൻ ഉറപ്പാക്കും.സ്ഥിരമായി കഴിക്കുകയാണെങ്കിൽ പ്രമേഹം തന്നെ ഇല്ലാതാകും എന്നാണ് വിദഗ്ധർ പറയുന്നത്.
കൂവളത്തിൻറെ ഇലകൾക്കും ഫലങ്ങൾക്കും വേരുകൾക്കും ആൻറിബയോട്ടിക് ഗുണങ്ങളുണ്ടെന്ന് ഇതിനോടകം ഗവേഷണത്തിലൂടെ തെളിയിച്ചിട്ടുള്ളതാണ്. കൂവളയില ഇട്ട് കാച്ചിയ എണ്ണ തേച്ചാൽ അകാലനര എന്നെന്നേക്കുമായി മാറിക്കിട്ടും.
വിഷമയമായ പച്ചക്കറി വാങ്ങി കഴിച്ചും അമിത വളർച്ചയ്ക്കുള്ള ഹോർമോൺ കുത്തിവെച്ച തമിഴ്നാട്ടിൽ നിന്നും വരുന്ന കോഴിയിറച്ചി കഴിച്ചും രോഗങ്ങൾ വിലക്ക് വാങ്ങുന്ന മലയാളി നമ്മുടെ സമ്പന്നമായ പാരമ്പര്യം ജീവിതരീതി എന്നിവ മനസ്സിലാക്കി ഒരു തിരിച്ചുവരവിന്റേ പാതയിലേക്ക് വരേണ്ടത് ആരോഗ്യമുള്ള ഭാവിതലമുറയെ വാർത്തെടുക്കാൻ അനിവാര്യമാണ്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
മൊബൈൽ ഉണ്ടോ? സ്വയം മണ്ണ് പരിശോധിക്കാം വളം നിശ്ചയിക്കാം
ബയോബിൻ മാലിന്യനിർമാർജനത്തി നുള്ള നൂതന മാർഗ്ഗം
ഡ്രിപ്പ് ഇറിഗേഷൻ അഥവാ തുള്ളിനന
തെങ്ങ്കൃഷിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും
Share your comments