കപ്പയെ ഇഷ്ടപ്പെടാത്ത മലയാളികൾ ഇല്ല. മരിച്ചീനി, മരക്കിഴങ്ങ്, കൊള്ളിക്കിഴങ്ങ് എന്നിങ്ങനെ വിവിധ നാമങ്ങളിൽ കേരളത്തിലങ്ങോളമിങ്ങോളം കപ്പ അറിയപ്പെടുന്നു. തിരുവിതാംകൂർ രാജവംശം ആണ് ആദ്യമായി മലയാളിക്ക് കപ്പ ആഹാരം പരിചയപ്പെടുത്തുന്നത്. അന്നജത്താലും ജീവകം എ ആയാലും സമ്പുഷ്ടമാണ് കിഴങ്ങുവർഗ്ഗങ്ങൾ. കഞ്ഞിയും കപ്പപ്പുഴുക്കും മലയാളികളുടെ ഇഷ്ട വിഭവത്തിൻറെ പട്ടികയിലാണ് ഇന്നും. ഭക്ഷ്യവിള എന്നതിനപ്പുറം വ്യവസായിക അടിസ്ഥാനത്തിൽ മരച്ചീനി കൃഷി ചെയ്യുന്ന ഒട്ടനവധി പേരുണ്ട് കേരളത്തിൽ. ദക്ഷിണേന്ത്യയിൽ പ്രത്യേകിച്ച് തമിഴ്നാട്ടിലും കേരളത്തിലും വ്യാപകമായി കപ്പ ധാരാളമായി കൃഷി ചെയ്തു വരുന്നു. നല്ല ഇളക്കം ഉള്ള പൊടി മണൽ കലർന്ന മണ്ണാണ് കപ്പ കൃഷിക്ക് അനുയോജ്യം. മണ്ണിൻറെ പിഎച്ച് മൂല്യം 5-7 നും ഇടയിലാണെങ്കിൽ അത് കപ്പയിലെ വിളവ് വർദ്ധിക്കാൻ നല്ലതാണ്. ഒരു ചാൺ നീളത്തിലുള്ള കപ്പ ചെറു കഷണങ്ങളാക്കി മുറിച്ച് മണ്ണിൽ കുഴിച്ചു വെച്ചാണ് ഇത് നടുന്നത് . ഓരോ തണ്ടും ഒരു മീറ്റർ അകലത്തിൽ എങ്കിലും നടുന്നത് വളർച്ചയ്ക്ക് നല്ലതാണ്. ഒക്ടോബർ മാസവും കപ്പ കൃഷി ചെയ്യാവുന്നതാണ്. കപ്പ കൃഷി ചെയ്യാനൊരുങ്ങുമ്പോൾ രോഗ വിമുക്തമായ കമ്പുകൾ മാത്രം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. സമയാസമയങ്ങളിൽ ഉള്ള ജൈവവളപ്രയോഗം വിളവെടുപ്പ് ഇരട്ടിയാക്കാൻ നല്ലതാണ്. അത്തരത്തിൽ ഒരു ജൈവ വള പ്രേയോഗത്തിനെ കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്.
Tapioca is a starch extracted from the storage roots of the cassava plant (Manihot esculenta, also known as manioc), a species native to the north region and central-west region of Brazil,[1] but whose use is now spread throughout South America. The plant was brought by the Portuguese to much of West Indies, Africa and Asia. It is a perennial shrub adapted to the hot conditions of tropical lowlands. Cassava copes better with poor soils than many other food plants.
കപ്പ നട്ട് രണ്ടുമാസം പ്രായമാകുമ്പോൾ ഈ പ്രയോഗം ചെയ്താൽ കപ്പയിൽ കൂടുതൽ വേര് പൊട്ടുകയും കൂടുതൽ ഫലം ലഭ്യമാവുകയും ചെയ്യും. ഈ പ്രയോഗത്തിന് കടല പിണ്ണാക്ക് എന്ന വള കൂട്ട് മാത്രം മതി. കപ്പ നട്ട് ഏകദേശം രണ്ടുമാസം കഴിയുമ്പോൾ അതിൻറെ ചുവട്ടിലെ മണ്ണ് മാറ്റുക. മണ്ണ് മാറ്റിയതിനുശേഷം മണ്ണിനോട് ചേർന്ന് കിടന്നിരുന്ന തണ്ടിന്റെ കീഴ്ഭാഗത്ത് അതായത് ഏകദേശം മണ്ണിൻറെ നിരപ്പിൽനിന്ന് ഒന്നര ഇഞ്ച് താഴ്ത്തി അതിൻറെ തണ്ട് കത്തി ഉപയോഗിച്ച് വൃത്താകൃതിയിൽ വരയുക. തണ്ടിന്റെ തൊലി ചെറുതായി വരഞ്ഞു കൊടുക്കുവാൻ പാടുള്ളൂ. തണ്ടിൽ നിന്ന് പശ വരാത്ത രീതിയിൽ ഇങ്ങനെ ചെയ്യണം. അതിനുശേഷം അല്പം കടലപ്പിണ്ണാക്കും അൽപം വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിൽ എടുത്ത മിശ്രിതം ഈ തൊലി വരഞ്ഞ ഭാഗത്ത് പുരട്ടി കൊടുക്കുക. ഇതുപോലെതന്നെ രണ്ടു പിടി യോളം കടലപ്പിണ്ണാക്ക് ഒരു ലിറ്റർ വെള്ളത്തിലിട്ട് മൂന്നോ നാലോ ദിവസത്തോളം വയ്ക്കുക. ഇങ്ങനെ വെച്ചതിനുശേഷം കടലപ്പിണ്ണാക്ക് നന്നായി പുളിക്കും. ഇതിൻറെ തെളി മാത്രമല്ല അതിൻറെ മട്ടും കപ്പയുടെ ചുവട്ടിൽ നന്നായി ചേർത്ത് ഇളക്കി മേൽമണ്ണ് ഇടാം.
പുളിച്ച കടലപ്പിണ്ണാക്ക് വഴി ധാരാളം സൂക്ഷ്മാണുക്കൾ ഉണ്ടാക്കുകയും ചെടിയുടെ പ്രതിരോധശേഷിയും പുഷ്പിക്കലും നല്ല രീതിയിൽ നടക്കുകയും ചെയ്യുന്നു. ഈ പ്രയോഗം ചെയ്യുമ്പോൾ അതിൻറെ ഇരട്ടി വെള്ളം ചേർത്ത് ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ചെടിയുടെ ഇനവും വലുപ്പം അനുസരിച്ച് പുളിപ്പിച്ച നേർപ്പിക്കുന്നതിന്റെ അളവ് കണക്കിൽ എടുക്കാം. എടുക്കുന്ന കടലപിണ്ണാക്കിന്റെ അളവ് കൂടിപ്പോയി എന്ന് തോന്നിയാൽ മറ്റു ചെടികൾക്കും കടലപ്പിണ്ണാക്ക് പ്രയോഗം ഗുണകരമാണ്. പുളിപ്പിച്ച കടലപിണ്ണാക്കിനു ഉറുമ്പിന്റെ ശല്യം ഉണ്ടാവുകയില്ല. വൈകുന്നേരങ്ങളിൽ ഇങ്ങനെ ചെയ്യാൻ ശ്രമിക്കുക. ചെടിയുടെ നേരെ ചുവട്ടിൽ നിന്ന് അല്പം മാറി വേണം ഈ പ്രയോഗം ചെയ്യുവാൻ. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ കപ്പകൃഷി പൊടി പൊടിക്കാം.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
പച്ചക്കറിത്തോട്ടത്തിലെ ഏതു പൂക്കാത്ത ചെടിയും പൂക്കും
പഴത്തൊലി മാത്രം മതി റോസാപ്പൂക്കൾ നിറയെ ഉണ്ടാവാൻ
മുട്ട സംരക്ഷണം - അറിഞ്ഞിരിക്കേണ്ട നാലു കാര്യങ്ങൾ
മുളകിലെ കീടങ്ങളെ തുരത്താൻ മുളക് കൊണ്ടൊരു കീടനാശിനി
വിഷമില്ലാത്ത മല്ലിയില ഇനി നിങ്ങളുടെ അടുക്കള തോട്ടത്തിലും
കഞ്ഞിവെള്ളം ഇനി വെറുതെ കളയണ്ട...
മാവിന്റെ തളിരിലകൾ കൊഴിഞ്ഞു വീഴാതിരിക്കാൻ ഇതാ ഒരു പരിഹാരമാർഗം
മഗ്നീഷ്യം മണ്ണിലുണ്ടായാലേ ഇലമഞ്ഞളിപ്പ് ഇല്ലാതാവൂ
രോഗപ്രതിരോധശേഷി കൂട്ടാൻ മുക്കുറ്റി മാത്രം മതി
മട്ടുപ്പാവിൽ വളർത്താവുന്ന "പികെഎം -1" പുളിത്തൈകൾ
Share your comments