കടയിൽ നിന്ന് നമ്മൾ വാങ്ങുന്ന മല്ലിയിലയെക്കാൾ രുചിയും മണവുമുള്ള ആഫ്രിക്കൻമല്ലി യെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. കേരളത്തിൻറെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണ് ആഫ്രിക്കൻ മല്ലിയുടെ കൃഷി. അതുകൊണ്ടു തന്നെ ആഫ്രിക്കൻ മല്ലി കൃഷിക്ക് കേരളത്തിൽ വിപണന സാധ്യത കൂടുതലാണ്. രണ്ടോ മൂന്നോ ആഫ്രിക്കൻ മല്ലിയുടെ തൈ നട്ടു പരിപാലിച്ചാൽ വർഷം മുഴുവൻ അതിന്റെ ഇല നമുക്ക് ഭക്ഷ്യ ആവശ്യത്തിനായി ഉപയോഗിക്കാം. നീളൻ കൊത്തമല്ലി എന്നും മെക്സിക്കൻ മല്ലി എന്നും കേരളത്തിൽ അങ്ങോളമിങ്ങോളം അറിയപ്പെടുന്നത് ആഫ്രിക്കൻ മല്ലിയാണ്. കരീബിയൻ ദ്വീപുകൾ ആണ് ഇതിൻറെ ജന്മദേശമായ കരുതപ്പെടുന്നത്. എന്നാൽ ഇന്ന് ഇത് കേരളത്തിന് സ്വന്തമാണ്. കാരണം മല്ലിഇലയേക്കാൾ ഔഷധഗുണം കൂടുതലാണ് ആണ് ആഫ്രിക്കൻ മല്ലിക്ക്. വിത്ത്, ഇല, വേര് തുടങ്ങിയവയെല്ലാം ഔഷധ ഗുണങ്ങളാൽ സമ്പന്നമാണ്. സുഗന്ധ ഇല ചെടികളുടെ വർഗ്ഗത്തിൽപ്പെട്ട സസ്യമാണ് ആഫ്രിക്കൻമല്ലി. ഒരിക്കൽ നട്ടാൽ കാര്യമായ പരിചരണം ഒന്നും തന്നെ വേണ്ട ഈ സസ്യത്തിന്. ഈ സസ്യത്തിന് അതിതീവ്ര ഗന്ധം ആയതിനാൽ കീടങ്ങളുടെ ആക്രമണവും കുറവാണ്. സാധാരണ മല്ലി മുളപ്പിച്ച കൃഷി ചെയ്യുമ്പോൾ നല്ല രീതിയിലുള്ള പരിചരണം ഉണ്ടായാൽ മാത്രമേ അതായത് കടലപ്പിണ്ണാക്ക് പോലുള്ള വളങ്ങൾ ഉപയോഗിച്ചാലേ കൂടുതൽ മല്ലിയിലകൾ ചെടിയിൽ ഉണ്ടാവൂ. എന്നാൽ ആഫ്രിക്കൻ മല്ലിക്ക് അത്തരത്തിലുള്ള ഒരു വളപ്രയോഗവും ചെയ്യേണ്ടതില്ല. നല്ല വളക്കൂറുള്ള മണ്ണും തണൽ ലഭ്യമാകുന്ന സ്ഥലവും തിരഞ്ഞെടുത്താൽ ഈ കൃഷി ആദായകരമാക്കാം.
African Coriander is also known as Neelan Coriander, Mexican Coriander and Sheema Coriander. The African coriander has leaves which are almost a foot long. Flowers in clusters of 10-12 cm from the centre of the leaf. Hundreds of flowers bloom in pale yellow.
It is an annual to biennial herb, pungently scented, grow to 15 to 45 cm tall with the taproot. In India, it is reported to be perennial. The leaves are arranged in a basal rosette form, leaf blades are lanceolate to oblanceolate or spatulate in shape, margins spinous toothed. Flowering shoots divaricately branched, bear more deeply toothed leaves. Flowers are white in cylindrical heads, subtended by a whorl of about 2-3 cm long, 5-6 unequal bracts resembling the upper leaves. Calyx teeth ridged and acute. Petals white or greenish, fruits are ellipsoid or subglobose and greenish. Seeds are semiterete.
മല്ലിയിലയും പുതിനയിലയും നമ്മുടെ കറികൾക്ക് അതി സ്വാദിഷ്ടമായ രുചി പ്രധാനം ചെയ്യുന്ന പോലെ ആഫ്രിക്കൻ മല്ലിയും അതെ ഗുണങ്ങൾ നമുക്ക് സമ്മാനിക്കുന്നു. വേനൽക്കാലങ്ങളിൽ ഇടയ്ക്കിടയ്ക്ക് നനച്ചു കൊടുക്കുന്നത് ചെടിയുടെ ആരോഗ്യത്തിന് നല്ലതാണ്. ഒരടി വരെ നീളമുള്ള ചിരവയുടെ നാക്കിനോട് സാമ്യമുള്ള അരികിൽ മുള്ളുള്ള ഇലകളാണ് ഇതിൻറെ പ്രത്യേകത. മഞ്ഞ നിറത്തിലുള്ള പൂക്കൾ ആണ് ഇതിന് ഉണ്ടാകാറുള്ളത്. തൈകൾ തയ്യാറാക്കിയും വിത്തു മുളപ്പിച്ചും ആഫ്രിക്കൻമല്ലി നടാം. ചെറിയ കവറുകളിലോ ട്രൈകളിലോ വിത്ത് നട്ടു മൂന്നില പാകമാകുമ്പോൾ പറിച്ചുനടുന്നതാണ് ഉത്തമം. ഇത് നിലത്തോ ബാഗിലോ നട്ടു പരിപാലിക്കാം. ഗ്രോ ബാഗിൽ ആണ് നട്ടു പരിപാലിക്കുന്നത് എങ്കിൽ മണ്ണും മണലും എന്തെങ്കിലും വളവും ചേർത്ത് പോട്ടിംഗ് മിശ്രിതം തയ്യാറാക്കി അതിൽ ചെടി നട്ടു വളർത്താം. തണലുള്ള സ്ഥലങ്ങളിൽ ആഫ്രിക്കൻമല്ലി നന്നായി വളരുന്നത് കാണാം. വെയിൽ ഉള്ള സ്ഥലങ്ങളിൽ ഈ കൃഷി ആരംഭിക്കുമ്പോൾ ആഫ്രിക്കൻമല്ലി പെട്ടെന്ന് പൂക്കുകയും ഇലകൾ നല്ലപോലെ കിട്ടാത്ത അവസ്ഥ സംജാതമാകുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ചെടി പൂക്കാൻ ഉള്ള സാധ്യത നമ്മൾ തടയേണ്ടതാണ്. നിങ്ങളുടെ വീട്ടു ആവശ്യത്തിനുള്ള മല്ലിയില കടയിൽനിന്നു വാങ്ങാതെ ഒരു തൈ ആഫ്രിക്കൻമല്ലിയെങ്കിലും നിങ്ങളുടെ വീട്ടിൽ നട്ടു പരിപാലിക്കാൻ നമ്മൾ ശ്രമിക്കണം. ഒട്ടുമിക്ക നഴ്സറികളിലും ഇപ്പോൾ ആഫ്രിക്കൻ മല്ലിയുടെ തൈ വിൽക്കുന്നുണ്ട്. രുചി പകരുന്നു എന്ന് മാത്രമല്ല ആരോഗ്യം പ്രദാനം ചെയ്യുന്നു ആഫ്രിക്കൻമല്ലി. നമ്മുടെ ദഹനപ്രക്രിയ സുഖമമാക്കാൻ വിശേഷ കഴിവുണ്ട് ഇവയ്ക്ക്. ഇതിൻറെ ഇലകളിൽ നിന്നും ഉണ്ടാക്കുന്ന കഷായം ഉപയോഗിക്കുന്നത് നീർക്കെട്ട് കുറയ്ക്കുവാൻ നല്ലതാണ്. ഇതിൻറെ ഇലയിട്ട് ഉണ്ടാക്കുന്ന ചായ പ്രമേഹം കുറയ്ക്കുവാനും, പനി മാറാനും നല്ലതാണ്. ഇതിൻറെ ഇലകളിൽ കാൽസ്യം, കരോട്ടിൻ, റൈബോഫ്ലേവിൻ തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതിൻറെ വേര് കൊണ്ട് ഉണ്ടാക്കുന്ന കഷായത്തിന് വയറു വേദന കുറയ്ക്കാൻ ഉള്ള കഴിവുണ്ട്. അത്രയും ഔഷധ ഗുണങ്ങളാൽ സമ്പന്നമാണ് ആഫ്രിക്കൻമല്ലി. ഇക്കാരണങ്ങൾ കൊണ്ടുതന്നെ ആഫ്രിക്കൻ മല്ലിക്ക് കേരളത്തിൽ വിപണന സാധ്യത കൂടുതലാണ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന പുതിന ഇലയെക്കാളും മല്ലിയിലക്കാളും എന്തുകൊണ്ടും മികച്ചത് ആഫ്രിക്കൻമല്ലി തന്നെ.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
റോസാ പൂക്കൾ കൂടുതൽ ഉണ്ടാവാൻ നിങ്ങളുടെ വീട്ടിലെ ഈ വേസ്റ്റ് മാത്രം മതി
കപ്പ കൃഷി ചെയ്യുന്നവർ ഈ വളക്കൂട്ട് അറിഞ്ഞിരിക്കണം
പച്ചക്കറിത്തോട്ടത്തിലെ ഏതു പൂക്കാത്ത ചെടിയും പൂക്കും
പഴത്തൊലി മാത്രം മതി റോസാപ്പൂക്കൾ നിറയെ ഉണ്ടാവാൻ
മുട്ട സംരക്ഷണം - അറിഞ്ഞിരിക്കേണ്ട നാലു കാര്യങ്ങൾ
മുളകിലെ കീടങ്ങളെ തുരത്താൻ മുളക് കൊണ്ടൊരു കീടനാശിനി
വിഷമില്ലാത്ത മല്ലിയില ഇനി നിങ്ങളുടെ അടുക്കള തോട്ടത്തിലും
കഞ്ഞിവെള്ളം ഇനി വെറുതെ കളയണ്ട...
മാവിന്റെ തളിരിലകൾ കൊഴിഞ്ഞു വീഴാതിരിക്കാൻ ഇതാ ഒരു പരിഹാരമാർഗം
മഗ്നീഷ്യം മണ്ണിലുണ്ടായാലേ ഇലമഞ്ഞളിപ്പ് ഇല്ലാതാവൂ
രോഗപ്രതിരോധശേഷി കൂട്ടാൻ മുക്കുറ്റി മാത്രം മതി
മട്ടുപ്പാവിൽ വളർത്താവുന്ന "പികെഎം -1" പുളിത്തൈകൾ
Share your comments