മുരിങ്ങ മരത്തെ കുറിച്ച് അറിയാത്ത മലയാളികൾ ഉണ്ടാകില്ല. ഗ്രാമപ്രദേശങ്ങളിലെ ഏതു വീട്ടിലും ഒരു മുരിങ്ങമരം കാണാതിരിക്കില്ല. മലയാളിയുടെ അടുക്കളയിലെ സ്ഥിര സാന്നിധ്യമാണ് മുരിങ്ങക്കായ. സാമ്പാർ ഉണ്ടാക്കാനും അവിയൽ ഉണ്ടാക്കാനും മുരിങ്ങകായ കൂടിയേ തീരൂ. പൂർവികർ മുരിങ്ങ വീട്ടിൽ വളർത്താൻ ഉള്ള കാരണം മറ്റൊന്നുമല്ല , അതിൻറെ പോഷകഗുണം ഒന്നു മാത്രമാണ്.ഒരു മുരിങ്ങ ഉണ്ടെങ്കിൽ ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും വിഷമയമായ പച്ചക്കറി വാങ്ങാതെ കഴിക്കാം. ചില സീസണുകളിൽ മുരിങ്ങക്കായുടെ വില 300 ഉം 400 വരെ എത്താറുണ്ട്.
മുരിങ്ങ പൊതുവേ വരണ്ട കാലാവസ്ഥയിലാണ് വളരാറ്. തീരപ്രദേശ ങ്ങളിലും ഇത് ധാരാളം കണ്ടുവരുന്നു . വിറ്റാമിൻ എ യുടെ കലവറയാണ് മുരിങ്ങയില. മുരിങ്ങ വിറ്റാമിൻ സിയുടെ കാര്യത്തിലും മുന്നിലാണ്. ധാരാളം നാരുകൾ ഉള്ള ഇലകൾ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാൻ ഉത്തമമാണ്. പ്രസവിച്ച സ്ത്രീകൾക്ക് മുരിങ്ങയിലയും മുരിങ്ങക്കായുമൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
മുരിങ്ങയുടെ കായ് മാത്രമല്ല ഇലയും ഭക്ഷ്യയോഗ്യമാണ് എന്ന് നേരത്തെ കണ്ടതാണല്ലോ. എന്നാൽ മുരിങ്ങയുടെ പൂക്കളും തോരൻ ഉണ്ടാക്കാൻ ഉപയോഗിക്കാം. തണ്ടിന്റ തൊലിയും വേരിലെ തൊലിയും ഔഷധഗുണങ്ങളാൽ സമ്പന്നമാണ് താനും. ചുരുക്കിപ്പറഞ്ഞാൽ മുരിങ്ങയുടെ എല്ലാ ഭാഗവും ഉപയോഗപ്രദമാണ്.
മുരിങ്ങ രണ്ടുതരമുണ്ട്. ചെടി മുരിങ്ങയും മര മുരിങ്ങയും. ചെടി മുരിങ്ങ ഒരു വർഷം കഴിഞ്ഞാൽ നശിച്ചുപോകും , എന്നാൽ മരമുരിങ്ങ കുറേ വർഷങ്ങൾ കായ്ഫലം തന്നു കൊണ്ടിരിക്കും. മുരിങ്ങയുടെ വിത്ത് ഉപയോഗിച്ചും കമ്പ് ഉപയോഗിച്ചും പുതിയ മരം വളർത്തിയെടുക്കാം. വിത്ത് ഉപയോഗിച്ച് ആണെങ്കിൽ ഒമ്പതുമാസം ആകുമ്പോഴേക്കും പൂവിടും. കമ്പ് ആണെങ്കിൽ മൂന്നുവർഷത്തോളം ആകും. വളമോ വെള്ളമോ മുരിങ്ങ വളരാൻ വേണ്ടി കൊടുക്കേണ്ട ആവശ്യമില്ല . മഴ തുടങ്ങുന്നതിനു മുമ്പാണ് പുതിയ മരം വളർത്താൻ നല്ലത്.
സൂര്യപ്രകാശം നല്ലവണ്ണം ഉള്ളിടത്താണ് മുരിങ്ങ പൂവിടുന്നതും കായ്ക്കുന്നതും. പൂവും കായും ഉണ്ടാകാറില്ല എങ്കിൽ കുറച്ച് ഇളംചൂടുള്ള ഉള്ള കഞ്ഞി വെള്ളം കുറച്ച് അകലത്തായി ചുറ്റുപാടും ഒഴിച്ചു കൊടുത്താൽ മതി. കടുക് അരച്ച് ചുറ്റും ഒഴിച്ച് കൊടുത്താലും നല്ലതാണ്. വെള്ളമൊഴിച്ചു കൊടുക്കാതിരിക്കാൻ പ്രത്യേകിച്ച് ശ്രദ്ധിക്കണം കാരണം അത് പൂവിടാനും കായുണ്ടാകാനും ഗുണകരമല്ല.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
ഒരുലക്ഷം സബ്സിഡിയും ആഴ്ചയിൽ 10000 രൂപ വരുമാനവും
ഹൃദയാരോഗ്യത്തിന് ഗ്രീൻ ടീ ശീലമാക്കൂ...
തേനീച്ച വളർത്തലിന് സൗജന്യനിരക്കിൽ ഉപകരണങ്ങൾ
മൊബൈൽ ഉണ്ടോ? സ്വയം മണ്ണ് പരിശോധിക്കാം വളം നിശ്ചയിക്കാം
ബയോബിൻ മാലിന്യനിർമാർജനത്തി നുള്ള നൂതന മാർഗ്ഗം
ഡ്രിപ്പ് ഇറിഗേഷൻ അഥവാ തുള്ളിനന
തെങ്ങ്കൃഷിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും
Share your comments