<
  1. Health & Herbs

ശംഖുപുഷ്പം - പ്രകൃതിയിലെ അത്ഭുതമരുന്ന്

കവിയുടെ കാല്പനിക ഭാവനയിൽ വിടർന്നൊരു പുഷ്പം അല്ല ശംഖുപുഷ്പം. നമ്മുടെ വേലിപ്പടർപ്പിലും തൊടികളിലും കണ്ണെഴുതി നിൽക്കുന്ന നീല ശംഖുപുഷ്പങ്ങൾ അതി മനോഹരമാണ്.

Priyanka Menon

കവിയുടെ കാല്പനിക ഭാവനയിൽ വിടർന്നൊരു പുഷ്പം അല്ല ശംഖുപുഷ്പം. നമ്മുടെ വേലിപ്പടർപ്പിലും തൊടികളിലും കണ്ണെഴുതി നിൽക്കുന്ന നീല ശംഖുപുഷ്പങ്ങൾ അതി മനോഹരമാണ്. ആ നീല പടർപ്പുകൾക്ക് അത്രയേറെ ചാരുതയുള്ളതുകൊണ്ടാവാം കവിക്ക് ശംഖുപുഷ്പം കണ്ണെഴുതുന്നതായി തോന്നിയത്.  ഈ പുഷ്പം ആയുർവേദത്തിലെ പ്രധാനപ്പെട്ട രസായന ഔഷധമാണ്. ഇന്ത്യയിലെ ചിലയിടങ്ങളിൽ 'അപരാജിത' എന്ന പേരിൽ ഇത് അറിയപ്പെടുന്നു. ഇതിലെ സൂക്ഷ്മജീവികൾക്ക് മണ്ണിലെ നൈട്രജൻ തോത് വർദ്ധിപ്പിക്കാൻ കഴിവുള്ളതിനാൽ പാരിസ്ഥിതിക പ്രാധാന്യം കൂടിയ സസ്യമാണിത്. ഇത് രണ്ടു തരമുണ്ട്. നീല വെള്ള എന്നിങ്ങനെ പൂക്കൾ കാണുന്ന രണ്ടു ഇനത്തിലും ആരോഗ്യ ഗുണകൾ ഏറെയാണ്. ഇതിൻറെ പൂവും ഇലയും വേരും എല്ലാം ഔഷധയോഗ്യം തന്നെ. അസറ്റൈൽ കോളിൻ എന്ന ന്യൂറോ ട്രാൻസ്മിറ്റർ പ്രകൃതിദത്തമായ അടങ്ങിയിരിക്കുന്നതിനാൽ ഇതിന് തലച്ചോറിലെ പ്രവർത്തനങ്ങളെ സുഗമമാക്കാനുള്ള അതി സവിശേഷ കഴിവുണ്ട്. ഇതിൻറെ പൂവിട്ട ആവി പിടിക്കുന്നത് തലവേദന കുറയ്ക്കുവാൻ നല്ലതാണ്. മേധ്യ രസായനം എന്ന വിഭാഗത്തിൽ ബുദ്ധിശക്തി വർദ്ധിക്കുവാൻ കഴിക്കേണ്ട ദ്രവ്യമാണ് ഇത്. 'ബട്ടർഫ്ലൈ പീ' എന്നാണ് ഇതിൻറെ ഇംഗ്ലീഷിലെ നാമം. ശംഖു പുഷ്പത്തിൻറെ പച്ച വേര്  അരച്ചു  മൂന്ന് ഗ്രാം എടുത്തു വെണ്ണ ചേർത്ത് വെറും വയ്യറ്റിൽ ദിവസവും രാവിലെ കഴിക്കുന്നത് കുട്ടികൾക്ക് ബുദ്ധിശക്തി വർദ്ധിപ്പിക്കാനും ധാരണാശക്തി വർദ്ധിപ്പിക്കുവാനും നല്ലതാണ്. ഔഷധഗുണങ്ങൾ ഏറെയുള്ള  ശംഖുപുഷ്പം നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി സുഖമമായ ആരോഗ്യ ജീവിതം നമുക്ക് മുന്നോട്ടു കൊണ്ടുപോകാം. അതുകൊണ്ടുതന്നെ  ശംഖുപുഷ്പം ചായയും പുഡിങ് ആയും വിവിധതരം രൂപഭാവങ്ങളിൽ തീൻമേശകളിൽ നിറയ്ക്കുന്നവരുണ്ട്. ഇതിൽ ഏറ്റവും പ്രധാനം നീല ചായ ആണ് അഥവാ ശംഖുപുഷ്പം കൊണ്ടുള്ള ചായ.

Butterfly-pea flower tea commonly known as Blue Tea is a caffeine-free herbal tea, or tisane, beverage made from a decoction or infusion of the flower petals or even whole flower of the Clitoria ternatea plant. Blue Tea is made by seeping dried butterfly-pea flowers in water and can be enjoyed both hot and cold. It is also said to have weight loss benefits.

നീല ചായയുടെ ആരോഗ്യഗുണങ്ങൾ (Health benefits of blue tea)

ഒരു കപ്പ് നീല ചായ ഭക്ഷണത്തിനുശേഷം നിത്യവും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാൻ നല്ലതാണ്. ആരോഗ്യം മെച്ചപ്പെടുത്താനും ഈ നീല ചായക്ക് കഴിവുണ്ട്. ആൻറി ഓക്സിഡന്റുകളാൽ  സമ്പന്നമായതുകൊണ്ട് ചർമ്മത്തിന് തിളക്കം കൂട്ടാനും അകാല വാർദ്ധക്യത്തെ തടയാനും നീല ചായക്ക് കഴിയും. ഇത് ഉപയോഗിക്കുന്നത് വഴി മാനസികസമ്മർദ്ദം കുറയ്ക്കുവാനും ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാനും സാധിക്കും. തടി കുറയ്ക്കുവാനും നീല ചായയുടെ ഉപയോഗം നല്ലതാണ്. സാധാരണ ചായ പോലെ കഫീൻ അടങ്ങിയിട്ടില്ലാത്ത ഔഷധ ചായ ആണിത്. ആരെയും ആകർഷിക്കുന്ന നീല നിറം തന്നെയാണ് ഇതിൻറെ പ്രധാന ഹൈലൈറ്റ്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ  ഇതിൻറെ ഉപയോഗം കൂടുതലാണ്. ഇതിലടങ്ങിയിരിക്കുന്ന ആൻറി ആക്സിഡൻറ്കൾ ക്യാൻസർ ഉണ്ടാകുന്ന കോശങ്ങളെ പ്രതിരോധിക്കുമെന്ന് പറയപ്പെടുന്നു. ഗ്ലൂക്കോസിന്റെ  ആഗീകരണം നിയന്ത്രിച്ച് ടൈപ്പ് ടു പ്രമേഹം തടയാനും പ്രമേഹരോഗികൾക്ക് അണുബാധയുണ്ടാകുന്നത് ഫലപ്രദമായി നേരിടാനും ഈ ചായ ഉപയോഗിക്കുന്നതുവഴി സാധ്യമാകും.

നീല ചായ ഉണ്ടാക്കുന്ന വിധം (How to make blue tea)

ഫ്ലവോനോയിഡുകൾ ധാരാളം അടങ്ങിയിരിക്കുന്നു ഇതിൻറെ പൂക്കളിൽ. ഈ പൂക്കൾ ഇട്ട് ഉണ്ടാക്കുന്ന ചായ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും നല്ലതാണ്. ഇതിന്റെ നിർമ്മാണ രീതി എങ്ങനെയെന്ന് നോക്കാം. ഒരു കപ്പ് ചായ യാണ് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ അതിനു വേണ്ടി വരുന്നത് വെറും മൂന്ന് നീലശംഖുപുഷ്പം ആണ്. വെള്ളം നന്നായി തിളച്ചുവരുമ്പോൾ നന്നായി കഴുകിയെടുത്ത    ശംഖുപുഷ്പം ഇതളുകൾ ഇതിലേക്ക് അടർത്തി ഇടുക. വെള്ളം തിളച്ചുവരുമ്പോൾ അതിന്റെ  നിറം ക്രമേണ നിലയാകുന്നു. നീല ആയതിനുശേഷം ഇതളുകൾ വെള്ളത്തിൽ നിന്നും മാറ്റുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് തണുക്കാൻ വെക്കുക. ചെറുതായി തണുത്തതിനുശേഷം അതിൽ നാരങ്ങ നീര് കൂടി പിഴിഞ്ഞ് ചെറുചൂടോടെ കുടിക്കാം. ഇത് തേൻ ചേർത്ത് ഉപയോഗിക്കുന്നവരും ഉണ്ട്. നാരങ്ങാനീര് ചേർക്കുമ്പോൾ അസിഡിക് പിഎച്ച് ലേക്ക് വരുന്നതിനാൽ ഇതിന്റെ  നീലനിറം പർപ്പിൾ നിറത്തിലേക്ക് രൂപാന്തരം പ്രാപിക്കുന്നു. കണ്ണുകളുടെ ആരോഗ്യത്തിനും  ഈ ചായയുടെ ഉപയോഗം നല്ലതാണ്.  ശംഖുപുഷ്പം  ഉപയോഗിച്ചു കൊണ്ട് മധുരമുള്ള ഒരു പാനകവും തയ്യാറാക്കാം. പഞ്ചസാരപ്പാനി തിളച്ചുവരുമ്പോൾ അതിലേക്ക് 10 പൂവിതളുകൾ ഇട്ടു  അടച്ചുവയ്ക്കുക. തണുത്തതിനുശേഷം പൂവിതളുകൾ അരിച്ച് രാവിലെയോ രാത്രിയോ വെറും വയറ്റിൽ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ചായ ഉണ്ടാക്കുമ്പോൾ മുകളിൽ പറഞ്ഞ പൂക്കളുടെ എണ്ണം കൃത്യമായി എടുക്കുക. ഉള്ളിൽ കഴിക്കേണ്ട പൂക്കളുടെ അളവ് ഇതിൽ പ്രധാനമാണ്.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:

രുചി വൈഭവം കൊണ്ടും ആരോഗ്യഗുണങ്ങൾ കൊണ്ടും ആഫ്രിക്കൻ മല്ലി മുൻപന്തിയിൽ തന്നെ

റോസാ പൂക്കൾ കൂടുതൽ ഉണ്ടാവാൻ നിങ്ങളുടെ വീട്ടിലെ ഈ വേസ്റ്റ് മാത്രം മതി

കപ്പ കൃഷി ചെയ്യുന്നവർ ഈ വളക്കൂട്ട് അറിഞ്ഞിരിക്കണം

എരിക്ക്-സർവ്വരോഗ സംഹാരി

പച്ചക്കറിത്തോട്ടത്തിലെ ഏതു പൂക്കാത്ത ചെടിയും പൂക്കും

പഴത്തൊലി മാത്രം മതി റോസാപ്പൂക്കൾ നിറയെ ഉണ്ടാവാൻ

മുട്ട സംരക്ഷണം - അറിഞ്ഞിരിക്കേണ്ട നാലു കാര്യങ്ങൾ

മുളകിലെ കീടങ്ങളെ തുരത്താൻ മുളക് കൊണ്ടൊരു കീടനാശിനി

വിഷമില്ലാത്ത മല്ലിയില ഇനി നിങ്ങളുടെ അടുക്കള തോട്ടത്തിലും

കഞ്ഞിവെള്ളം ഇനി വെറുതെ കളയണ്ട...

മാവിന്റെ തളിരിലകൾ കൊഴിഞ്ഞു വീഴാതിരിക്കാൻ ഇതാ ഒരു പരിഹാരമാർഗം

മഗ്നീഷ്യം മണ്ണിലുണ്ടായാലേ ഇലമഞ്ഞളിപ്പ് ഇല്ലാതാവൂ

രോഗപ്രതിരോധശേഷി കൂട്ടാൻ മുക്കുറ്റി മാത്രം മതി

മട്ടുപ്പാവിൽ വളർത്താവുന്ന "പികെഎം -1" പുളിത്തൈകൾ

അട വെയ്ക്കാൻ മുട്ട തിരഞ്ഞെടുക്കുമ്പോൾ ഇത് കൂടി ശ്രദ്ധിക്കുക

English Summary: Butterfly-pea

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds